“പ്രണയവും പ്രതികാരവും വിരഹവുമെല്ലാം ചിലപ്പോഴൊക്കെ മനുഷ്യ മനസിൻ്റെ താളം തെറ്റിക്കാറുണ്ട്. അത് കാരണം മനുഷ്യർക്ക് പലപ്പോഴും സ്വന്തം അസ്തിത്വത്തെപ്പോലും ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. ജീവിത യാത്രയിലെ ചില തെറ്റായ തീരുമാനങ്ങളെ വിധി എന്ന് പേരിട്ടു നാം വിളിക്കാറുമുണ്ട്. നഷ്ട സ്വപ്നങ്ങളുടെ തീണ്ടാരിക്കാവിൽ വേരറ്റുപോയ ബന്ധങ്ങളുടെ നാമ്പ് തെരഞ്ഞു ഒരു യാത്ര. മനുഷ്യായുസ്സിൽ ബന്ധങ്ങളുടെ വില എന്തെന്ന് തിരിച്ചറിയാതെ പോകുന്നവർക്ക്, ഒടുവിൽ ഒരു അപ്പൂപ്പൻ താടിപോലെ ഈ ഭൂമിയിൽ നിന്നും പറന്നു പോകേണ്ടി വരുമ്പോൾ ഈ ജീവിതം കൊണ്ട് നാം എന്ത് നേടി എന്നൊരു ചോദ്യം. അതിനു ഉത്തരം കണ്ടെത്തുമ്പോഴേ ഈ ജന്മം പൂർണമാവുന്നുള്ളൂ എന്നൊരു ഓർമപ്പെടുത്തൽ“
top of page
bottom of page
Comments